Thiruvananthapuram

കെഎസ്ആർടിസിയിൽ ശമ്പളം ഇന്ന് മുതൽ; ഡ്രൈവർക്കും കണ്ടക്ടർക്കും ആദ്യം,ജൂണിലെ ശമ്പളം നൽകാൻ 26കോടി കൂടി വേണം

Please complete the required fields.




തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം )ഇന്ന് മുതൽ വിതരണം ചെയ്യും. ഡ്രൈവ‍ർമാ‍ർക്കും കണ്ടക്ട‍ർമാർക്കുമാണ് ഇന്ന് ശമ്പളം ലഭിക്കുക. ബാങ്കിൽ നിന്ന് ഇന്നലെ ഓവ‍‍‍‍ർ‍ഡ്രാഫ്റ്റ് എടുത്ത 50 കോടി രൂപയ്ക്ക് ഒപ്പം രണ്ട് കോടി രൂപ കൂടി ചേ‍ർത്താണ് ഈ രണ്ട് വിഭാഗങ്ങൾക്ക് ശമ്പളം നൽകുന്നത്. കരാ‍ർ ജീവനക്കാർക്ക് ശമ്പളം കിട്ടിത്തുടങ്ങി.

ഇതിനായി ഒരു കോടി രൂപയും കെഎസ്ആർടിസി കൈയ്യിൽ നിന്ന് എടുത്തു. സർക്കാരിൽ നിന്ന് 30 കോടി രൂപ സഹായം ലഭിച്ചതോടെയാണ് ശമ്പള വിതരണം തുടങ്ങിയത്. ജൂണിലെ ശമ്പള വിതരണം പൂ‍ർത്തിയാക്കാൻ 26 കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.

Related Articles

Leave a Reply

Back to top button