Thiruvananthapuram

കെഎസ്ആർടിസി ശമ്പള വിതരണം ശനിയാഴ്ച മുതൽ,50കോടി അനുവദിച്ച് സർക്കാർ,ആദ്യം കിട്ടുക ഡ്രൈവർക്കും കണ്ടക്ടർക്കും

Please complete the required fields.




തിരുവനന്തപുരം : കെ എസ് ആർ ടി സി ശമ്പള വിതരണം ശനിയാഴ്ച മുതൽ തുടങ്ങും. ജൂൺ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവർക്കും കണ്ടക്ടർക്കും ആണ് ശമ്പളം കിട്ടുക.സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചിട്ടുണ്ട്. അതേസമയം മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ വേണ്ടത് 79 കോടി രൂപയാണ്. 

ജൂലായ് മാസം പകുതി പിന്നിട്ടിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ജൂണിലെ ശമ്പളം നൽകിയിരുന്നില്ല.ഇതിനെതിരെ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.സർക്കാർ സഹായം കിട്ടാതെ ശമ്പളം നൽകാനാവില്ലെന്നാണ് മാനേജേമെന്‍റ് പറഞ്ഞിരുന്നത്. എന്നാൽ എല്ലാ മാസവും ശമ്പളത്തിനായി പണം നൽകാനാവില്ലെന്ന് പറഞ്ഞ് അഭ്യർത്ഥന ധനവകുപ്പ് നിരസിച്ചിരുന്നു

Related Articles

Leave a Reply

Back to top button