Thiruvananthapuram

കൊങ്കൺതീരം മുതൽ ന്യൂനമർദ്ദപാത്തി, കേരളത്തിൽ 4 നാൾ കൂടി ഇടിമിന്നലോട് കൂടിയ മഴ; 4 ജില്ലകളിൽ യെല്ലോ

Please complete the required fields.




തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ സാധ്യത. സംസ്ഥാനമാകെ പരക്കെ മഴ സാധ്യത ഇല്ലെങ്കിലും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. 4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

കോട്ടയം , എറണാകുളം , ഇടുക്കി , മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊങ്കൺ തീരം മുതൽ വടക്കൻ കേരളാ തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Back to top button