Thiruvananthapuram
കിഫ്ബിക്കെതിരെ സിഎജി; ബജറ്റിന് പുറത്തു നിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നു

തിരുവനന്തപുരം: പുറത്തുനിന്നുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്ന് സിഎജി. കിഫ്ബി വായ്പയെ കുറിച്ച് പരാർമർശിക്കുന്ന റിപ്പോർട്ടിലാണ് സിഎജി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 8604.19 കോടി കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു, പെൻഷൻ കമ്പനി 669. 05 കോടി രൂപയും വായ്പയെടുത്തു.
ഈ രണ്ട് ഇനങ്ങളിലായി 9273.24 കോടി രൂപ ബജറ്റിന് പുറത്ത് ആകെ കടം എടുത്തതായും ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നതുമായാണ് സിഎജിയുടെ കണ്ടെത്തൽ. സംസ്ഥാനത്തിന്റെ ആകെ കടം 3,24,855.06 കോടിയായി. ഇത് തുടർന്നാൽ കടം കുമിഞ്ഞ് കൂടും. പലിശ കൊടുക്കൽ മാത്രം കടത്തിന് കാരണമാകും. കാലക്രമേണ ഭാവി തലമുറയ്ക്ക് ഭാരമാകും.





