Kerala

കൊല്ലം ചക്കുവള്ളി ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ പേരിൽ ഗണപതി ഹോമം

Please complete the required fields.




നവകേരള സദസുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടംപിടിച്ച കൊല്ലം ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ ഗണപതി ഹോമം നടത്തി. ഇടതുപക്ഷക്കാരനായ ആളാണ് അറുപതു രൂപ അടച്ച് ഗണപതി ഹോമത്തിനായി മുഖ്യമന്ത്രിയുടെ പേര് നൽകിയത്.

ക്ഷേത്ര മൈതാനത്ത് നവകേരള സദസ്സ് നടത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ക്ഷേത്ര മൈതാനം ഉപയോഗിക്കരുതെന്ന്ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ക്ഷേത്രത്തിന് സമീപള്ള കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്താണ് നവകേരള സദസ് ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Back to top button