Ernakulam

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെതിരെയുള്ള കോടതിയലക്ഷ്യ ഹർജി 16ന് പരിഗണിക്കും

Please complete the required fields.




കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി വിചാരണ കോടതി 16 ന്  പരിഗണിക്കാന്‍ മാറ്റി . അന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകരുതെന്ന കോടതി നിർദേശം അന്വേഷണ ഉദ്യോഗസ്ഥൻ  ലംഘിച്ചുവെന്നാണ് ദിലിപിന്‍റെ ആരോപണം. കേസിൽ  തുടരന്വേഷണ റിപോര്‍ട്ട് മൂന്ന് ദിവസത്തിനകം സമര്‍പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ  ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബിജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും ഡിവൈഎസ്പി ബിജു പൗലോസാണ്.

ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത് കോടതിക്ക് കൈമാറാൻ ഡിവൈഎസ്പി ബിജു പൗലോസിനോട് നിർദേശിക്കണമെന്നുമാണ് അസാധാരണമായ ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടത് 

Related Articles

Leave a Reply

Back to top button