Kozhikode

പേരാമ്പ്രയില്‍ ലോറി തീയിട്ട് നശിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

Please complete the required fields.




പേരാമ്പ്ര: വീടിന് സമീപം നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി തീയിട്ട് നശിപ്പിച്ചു. രണ്ടു പേര്‍ അറസ്റ്റില്‍. ചേനോളി വെങ്ങളത്ത് അല്‍ത്താഫ് (35), പേരാമ്പ ഉണ്ണിക്കുന്നുംചാലിലെ രയരോത്ത് വിപിന്‍ (34) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കല്ലാട് എരവട്ടൂര്‍ വില്ലേജ് ഓഫിസിന് സമീപം വാരിയര്‍കണ്ടി രാജുവിന്റെ വീടിന്റെ സമീപം നിര്‍ത്തിയിട്ട ലോറിയാണ് ഇന്നലെ പുലര്‍ച്ചെ കത്തിച്ചത്. വാഹനത്തിന്റെ ഹോണ്‍ അടിച്ച ശേഷമാണ് തീയിട്ടതെന്നു രാജു പറഞ്ഞു. അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്.

Related Articles

Leave a Reply

Back to top button