Ernakulam

എറണാകുളം ജില്ലയിലെ ആശുപത്രിളെ ഇ- ​ഹോ​സ്പി​റ്റ​ലു​ക​ളാ​യി ഉ​യ​ര്‍ത്തണം -വീണ ജോര്‍ജ്

Please complete the required fields.




എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ താ​ലൂ​ക്ക്, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സം മ​ന്ത്രി നേ​രി​ട്ട് സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ വി​ക​സ​ന​വും സെ​ക്യൂ​രി​റ്റി, സി.​സി ടി.​വി ക്യാ​മ​റ, പ​ബ്ലി​ക് അ​ഡ്ര​സ് സം​വി​ധാ​നം, ഇ-​ഹെ​ല്‍ത്ത് എ​ന്നി​വ​യും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് പ​റ​ഞ്ഞു.

പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രെ ത​ന്നെ സു​ര​ക്ഷ​ക്കാ​യി നി​യോ​ഗി​ക്കും. സി.​സി ടി.​വി കാ​മ​റ​ക​ള്‍ നി​ര്‍ദി​ഷ്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും. പ​ബ്ലി​ക് അ​ഡ്ര​സ് സി​സ്റ്റം എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഉ​ണ്ടാ​ക​ണം. ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളെ ഇ- ​ഹോ​സ്പി​റ്റ​ലു​ക​ളാ​യി ഉ​യ​ര്‍ത്തു​ന്ന ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. യോ​ഗ​ത്തി​ല്‍ എം.​എ​ൽ.​എ​മാ​രാ​യ കെ. ​ബാ​ബു, കെ.​ജെ. മാ​ക്സി, ആ​ന്റ​ണി ജോ​ണ്‍, അ​നൂ​പ് ജേ​ക്ക​ബ്, എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി​ല്‍, മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍, അ​ന്‍വ​ര്‍ സാ​ദ​ത്ത്, ക​ല​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button