Kozhikode

കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണവുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍

Please complete the required fields.




കൊണ്ടോട്ടി: കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണവുമായി യാത്രക്കാരനടക്കം രണ്ട് പേര്‍ കരിപ്പൂര്‍ പോലീസിന്റെ പിടിയിലായി. യാത്രക്കാരനായ കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് എ.പി നിസാര്‍ (36), സ്വീകരിക്കാനെത്തിയ കണ്ണൂര്‍ വെട്ടം പൊയില്‍ എ.പി മന്‍സില്‍ മുഹമ്മദ് റാസി(33) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തിയ മുഹമ്മദ് റാസിയാണ് സ്വര്‍ണം കടത്തിയത്. ഗുളിക രൂപത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്. കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടന്നെങ്കിലും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പുറത്തിറങ്ങിയ ഉടനെ ഇയാളെ പിടികൂടുകയായിരുന്നു. 1037.7 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്നു കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 50 ലക്ഷം രൂപ വില ലഭിക്കും. സ്വര്‍ണം ഏറ്റുവാങ്ങാനും ഇയാളെ കൂട്ടി കൊണ്ടുപോകാനുമാണ് നിസാര്‍ കരിപ്പൂരെത്തിയത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് പിടികൂടി.

Related Articles

Leave a Reply

Back to top button