
കുറ്റ്യാടി: കക്കയം ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കുറ്റ്യാടിപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയും ജില്ലയില്‍ ഓര്‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.
കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലെര്‍ട് ലെവല്‍ 755.50 മീറ്ററില്‍ എത്തിയിരിക്കുകയാണ്. റിസര്‍വോയറിലെ ജലനിരപ്പ് ഓറഞ്ച് അലര്‍ട്ട് ലെവലിലേയ്ക്ക് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ആവശ്യമായ അളവില്‍ സെക്കന്റില്‍ 100 ക്യുബിക്ക് മീറ്റര്‍ വരെ വെള്ളം പുറത്ത് വിടാന്‍ കെഎസ്ഇബി സേഫ്റ്റി ഡിവിഷന്‍, വയനാട് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.





