Thiruvananthapuram

രണ്ട് ദിവസത്തെ കുതിപ്പ് അവസാനിച്ചു, സ്വർണവില ഇടിഞ്ഞു; വിപണി നിരക്കറിയാം

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിനം ഉയർന്ന സ്വർണവിലയാണ് ഇന്ന് താഴ്ന്നത്. ഒരു പവൻ സ്വർണത്തിനു 400 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസംകൊണ്ട് ഒരു പവൻ സ്വർണത്തിനു 280 രൂപ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 38,080 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 50 രൂപ കുറഞ്ഞു. ഇന്നലെ 10 രൂപയുടെ വർധനവുണ്ടായിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4760 രൂപയാണ്. ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 45 രൂപയാണ് ഉയർന്നത്. ഇന്നലെ 10 രൂപ ഉയർന്നിരുന്നു. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3 930 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

Related Articles

Leave a Reply

Back to top button