Kozhikode

വളയം സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

Please complete the required fields.




നാദാപുരം: വളയം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ തകര്‍ത്തു. കിണര്‍ മലിനമാക്കിയതായും സംശയം. സ്റ്റാഫ് റൂമിന്റെ ജനവാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയവരാണ് അക്രമം നടത്തിയത്.

മരവടി ഉപയോഗിച്ച് കമ്പ്യൂട്ടര്‍ നിലത്ത് മറിച്ചിടുകയും ഫയലുകള്‍ നശിപ്പിക്കുകയും ചെയ്തു. മുറിയിലുണ്ടായിരുന്ന കസേരയും മറിച്ചിട്ട നിലയിലാണ്. സ്റ്റാഫ് മുറിക്കകത്ത് മണല്‍ വാരിയിടുകയും ചെയ്തു. സ്‌കൂളിലെ ഭക്ഷണശാലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുകയും ചെയ്തു.

സ്‌കൂള്‍ കിണര്‍ മലിനമാക്കിയെന്ന സംശയത്തെ തുടര്‍ന്ന് കുടിവെള്ളം പരിശോധനക്കയച്ചു. കുഴല്‍കിണറില്‍ നിന്ന് വെള്ളം ശേഖരിച്ചാണ് ഉച്ചഭക്ഷണം തയാറാക്കിയത്. തിങ്കളാഴ്ച രാവിലെ സ്റ്റാഫ് റൂമിലെത്തിയ അധ്യാപകരാണ് സംഭവം കണ്ടത്. പ്രധാനാധ്യാപിക പി കെ സുമ വളയം പൊലീസില്‍ പരാതി നല്‍കി. വളയെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Back to top button