Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഒരു പവൻ സ്വർണത്തിനു 200 രൂപയാണ് വർധിച്ചത്. ശനിയാഴ്ച രണ്ട് തവണയാണ് സ്വർണവില പരിഷ്കരിച്ചത്. രാവിലെ  320 രൂപയുടെ വർധനവുണ്ടായിരുന്നു. എന്നാൽ ഉച്ചയായപ്പോൾ ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്ന് 38,400 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 25 രൂപ ഉയർന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4800 രൂപയാണ്. ശനിയാഴ്ച രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിലയിൽ 40 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 20 രൂപയാണ് ഉയർന്നത്. 18 ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,965 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ ഇപ്പോഴും തുടരുന്നു. 

Related Articles

Leave a Reply

Back to top button