Malappuram

നാടൻ തോക്കുകളുമായി അധ്യാപകനടക്കം രണ്ടുപേർ പിടിയിൽ

Please complete the required fields.




പെരിന്തൽമണ്ണ: അനധികൃതമായി സൂക്ഷിച്ച നാടൻ തോക്കുകളുമായി സ്വകാര്യ സ്കൂൾ അധ്യാപകനടക്കം രണ്ടുപേരെ പോലീസ് പിടികൂടി. ഇവരുടെ വീടുകളിൽനിന്ന് ഓരോ തോക്കുകൾ വീതം കണ്ടെടുത്തു. അധ്യാപകനായ മങ്കട കരിമല സ്വദേശി ചക്കിങ്ങൽതൊടി ജസീം (32), പെരിന്തൽമണ്ണ അമ്മിനിക്കാട് പാണമ്പി പടിഞ്ഞാറേതിൽ അപ്പു (50) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു വീടുകളിൽ പരിശോധന. മങ്കടയിൽ ജസീമിന്റെ വീടിന്റെ പിറകുവശത്ത് ഒളിപ്പിച്ച നിലയിലാണ് ഇൻസ്പെക്ടർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ തോക്ക് കണ്ടെടുത്തത്.

പെരിന്തൽമണ്ണ ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്.ഐ. അലി എന്നിവരുടെ നേതൃത്വത്തിലാണ് പാണമ്പിയിലുള്ള അപ്പുവിന്റെ വീട്ടിൽനിന്ന് തോക്ക് പിടിച്ചെടുത്തത്.

Related Articles

Leave a Reply

Back to top button