Kozhikode

ചുരം സംരക്ഷണ സമിതി പ്രവർത്തകർക്ക് റെയ്ൻ കോട്ടും റിഫ്ലക്ടീവ് ജാക്കറ്റും നൽകി

Please complete the required fields.




താമരശ്ശേരി: ചുരത്തിലെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്ക് പാലക്കല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ അബൂബക്കര്‍ നല്‍കിയ റെയ്ന്‍ കോട്ടുകളും റിഫ്‌ലക്ടീവ് ജാക്കറ്റുകളും മുന്‍ താമരശ്ശേരി ട്രാഫിക് പോലീസ് എസ് ഐയു മായിരുന്ന ചലച്ചിത്രതാരം അബു സലീം ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണയ്ക്ക് നല്‍കി ഉല്‍ഘാടനം നിര്‍വ്വഹിച്ചു.

ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ ചുരം യാത്രക്കാരനെന്ന നിലയില്‍ നിരവധി തവണ അനുഭവിച്ചറിഞ്ഞതാണെന്നും ആവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന അബൂബക്കര്‍ പാലക്കല്‍ എന്നവര്‍ക്കുള്ള ചുരം സംരക്ഷണ സമിതിയുടെ ആദരമായി പ്രതിനിധിയായെത്തിയ ശിഹാബ് പാലക്കലിനെ അബു സലീം പൊന്നാട അണിയിച്ചു.

ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ സിന്ധു ജോയ് , വാര്‍ഡ് അംഗം ഐബി റെജി , ആംബുലന്‍സ് റോഡ് സേഫ്റ്റി വിംഗ് വൈസ് പ്രസിഡന്റ് നൗഷാദ് കൊഴങ്ങോറന്‍, സഹീര്‍ പള്ളിത്താഴം എന്നിവര്‍ സംസാരിച്ചു. സമിതി ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എലിക്കാട് സ്വാഗതവും ഗഫൂര്‍ ഒതയോത്ത് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button