കടയിലെ സാധനങ്ങള്‍ക്കു പകരം പെണ്‍കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിന് നല്‍കിയ സഹോദരിമാര്‍ അറസ്റ്റില്‍: 50 വീഡിയോക്ലിപ്പുകളും
ചെന്നൈ: മൈസൂരിലെ കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ തമിഴ്നാട്ടിലെ ചെന്നൈയില്‍ നിന്ന് ഞെട്ടിക്കുന്ന മറ്റൊരു കുറ്റകൃത്യം കൂടി പുറത്ത് വന്നിരിക്കുകയാണ്. പലചരക്കു കടക്കാരനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് പകരമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ പീഡിപ്പിക്കുവാനും അതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുവാനും സമ്മതിച്ച രണ്ട് സഹോദരിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അറസ്റ്റിലായ സഹോദരിമാരുടെ മൂന്ന് പെണ്‍മക്കളെ പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും പ്രതി സമ്മതിച്ചു.
പെരുമാള്‍ എന്ന 48-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരുമാള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളുടെ കടയില്‍ റെയ്ഡ് നടത്തിയിരുന്നു. പരിശോധനയില്‍ ഒരു ചാക്ക് പുകയില ഉത്പന്നങ്ങള്‍ പോലീസ് കണ്ടെടുക്കുകയും തുടരന്വേഷണത്തിനായി ഇയാളുടെ മൊബൈല്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മൊബൈല്‍ ഫോള്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയതായി കണ്ടെത്തിയത്. ഏകദേശം അന്‍പതോളം വാഡിയോകള്‍ ഫോണിലുണ്ടായിരുന്നു. പുകയില ഉത്പന്നങ്ങളുടെ ഡീലര്‍മാരെ കണ്ടെത്താന്‍ ഫോണ്‍ പരിശോധിച്ച പോലിസ് കണ്ടത് ഫോണ്‍ ഗാലറിയിലെ കുട്ടികളുടെ നഗ്നചിത്രങ്ങളും പീഡിപ്പിക്കുന്ന വീഡിയോകളുമാണ്. വിശദമായി പരിശോധിച്ചപ്പോള്‍ എല്ലാ ദൃശ്യങ്ങളിലും പെരുമാളാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡനങ്ങളുടെ വിവരങ്ങള്‍ വെളിപ്പെട്ടത്.
പെരുമാളിന്റെ ബന്ധത്തിലുള്ള യുവതിയുടെ മകളെയും ഇവരുടെ സഹോദരിയുടെ മകളെയും ഇവരുടെ മൂന്ന് കൂട്ടുകാരികളെയും പീഡിപ്പിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. അഞ്ച് പെണ്‍കുട്ടികളെയും ആറു മാസത്തിനിടെ പല തവണ ഇയാള്‍ പീഡനത്തിനിരയാക്കിയിട്ടുണ്ട്.
പെരുമാളിന്റെ ഒരു സഹോദരിക്ക് ഇയാളുമായി അടുപ്പമുണ്ടായിരന്നെന്നും ഇവരുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് പകരമായാണ് പീഡിപ്പിക്കാന്‍ സമ്മതിച്ചതെന്നാണ് പറയുന്നത്. ഇവരുടെ വീട്ടില്‍ കളിക്കാനെത്തിയതാണ് മറ്റു കുട്ടികള്‍.
പീഡനത്തിനിരയായ കുട്ടികള്‍ എല്ലാം നാല് മുതല്‍ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികളാണെന്നും പോലീസ് ഇന്‍സ്‌പെക്ടര്‍ പെരുമാളിന്റെ ഫോണ്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നില്ലെങ്കില്‍ ഞെട്ടിപ്പിക്കുന്ന ഈ സംഭവം പുറത്ത് വരില്ലായിരന്നെന്നും ഡെപ്യൂട്ടി കമ്മീഷ്ണര്‍ കാര്‍ത്തികേയന്‍ പറഞ്ഞു.