
കൊടുവള്ളി: ദേശീയപാതക്ക് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പാലക്കുറ്റി അങ്ങാടിക്ക് സമീപത്താണ് റോഡരികിലെ കൂറ്റന്‍ മരം ദേശീയപാതക്ക് കുറുകെ പതിച്ചത്. ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു.
റോഡരികിയില്‍ നിര്‍ത്തിയിട്ട കാറിന് മുകളിലും മരം വീണു. കാര്‍ തകര്‍ന്നു. ആര്‍ക്കും പരുക്കില്ല. രാത്രി എട്ടുമണിയോടെയാണ് സംഭവം. നരിക്കുനിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.





