
ബാലുശ്ശേരി : കൊയിലാണ്ടി ബാലുശ്ശേരി സംസ്ഥാനപാതയിലെ കോക്കല്ലൂര്‍ അങ്ങാടിയിലും ഉള്ള്യേരി പത്തൊന്‍പതാം മൈലിലും ബൈക്കുകളില്‍ ഇടിച്ച് നിര്‍ത്തത്തെ പോയ മഹീന്ദ്ര താര് ജീപ്പാണ് ആനവാതില്‍ അങ്ങാടിയില്‍ നാട്ടുകാര്‍ തടഞ്ഞത്. നാട്ടുകാര്‍ വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന്. ജീപ്പ് ഡ്രൈവറും നാട്ടുകാരും തമ്മിൽ വകേറ്റമുണ്ടായി ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു ബുധനാഴ്ച രാത്രി എട്ടുമണിയോടയായാണ് സംഭവം
വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആനവാതില്‍ അങ്ങാടിയില്‍ മറ്റൊരു വാഹനം കുറുകെയിട്ടാണ് ജീപ്പ് തടഞ്ഞത് . ജീപ്പ് പിന്തുടര്ന്നെത്തിയവരും സ്ഥലത്തെത്തിയതോടെ ഡ്രൈവര്‍ക്കു നേരെ കയ്യേറ്റം ശ്രമം ഉണ്ടായി . സ്ഥലത്തെത്തിയ അത്തോളി പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു . ജീപ്പ് ഡ്രൈവര്‍ മുക്കം ചെറുവാടി സ്വദേശി നൗഷാദിനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യ പരിശോധനക്കായി കൊണ്ടുപോയി . അമിതവേഗതയില്‍ വാഹനമോടിച്ചതിനു കേസെടുത്തതായി പോലീസ് അറിയിച്ചു .





