Thiruvananthapuram
കെഎസ്ആർടിസി സമരം ; ഓഫിസിന് മനുഷ്യപ്പൂട്ടിട്ട് സിഐടിയു, ഉപരോധം തീർത്ത് ഐഎൻടിയുസി; നാളെ മന്ത്രിതല ചർച്ച

തിരുവനന്തപുരം: മുടങ്ങാതെ ശമ്പളം ലഭിക്കണമെന്ന ആവശ്യവുമായി കെ എസ് ആർ ടി സി(ksrtc) ജീവനക്കാരുടെ സമരം തുടരുന്നു. സി ഐ ടി യുവിൻറെ നേതൃത്വത്തിൽ സി എം ഡി ഓഫിസിന് മുന്നിൽ മനുഷ്യപ്പൂട്ടിട്ട സി ഐ ടി യു മാനേജിങ് ഡയറക്ടറായ ബിജു പ്രഭാകറിനെ ഓഫിസിൽ കയറ്റില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്ന ഉദ്യോഗസ്ഥരെ ഓഫിസിനകത്ത് കയറ്റാതെ ഐ എൻ ടി യു സിയും ഉപരോധ സമരം തുടരുകയാണ്. സി പി ഐ അനുകൂസ സംഘടനയായ എ ഐ ടി യു സി നാളെ ഗതാഗത മന്ത്രി ആൻറണി രാജുവിൻറെ ഔദ്യോഗിക വസതിയിലേക്ക് പട്ടിണി മാർച്ച് നടത്തുന്നുണ്ട്.
അതേസമയം സമരം ഒത്തുതീർപ്പാക്കാൻ ഗതാഗത മന്ത്രി ആൻറണി രാജു നാളെ സംഘടനകളുമായി ചർച്ച നടത്തും. സി എം ഡിക്ക് ധനകാര്യ മാനേജ്മെൻറിൽ വീഴ്ച വന്നുവെന്നാണ് സി ഐ ടി യു ആരോപിക്കുന്നത്. ഒരു ഉത്തരവാദിത്വവും കാണിക്കാത്ത ആളാണ് സി എം ഡി ആയ ബിജു പ്രഭാകറെന്നും ഇവർ ആരോപിക്കുന്നു




