Thiruvananthapuram

ഇന്നലെ കൂടിയ വില ഇന്ന് കുറഞ്ഞു; ചാഞ്ചാട്ടം തുടർന്ന് സ്വർണവില

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. 160 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇന്നലെ 160 രൂപ തന്നെയായിരുന്നു വർധിച്ചത്.  വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 37960 രൂപയാണ്. തുടർച്ചയായ രണ്ട് ദിവസം കുറഞ്ഞ സ്വർണവിലയായിരുന്നു ഇന്നലെ ഉയർന്നത്. എന്നാൽ ഇന്ന് വീണ്ടും സ്വർണവില ഇടിയുകയായിരുന്നു.  

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപയായിരുന്നു കൂടിയത്. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4745 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ ഒരു ഗ്രാം 18 ഗ്രാം സ്വർണത്തിന്റെ വിലയിൽ 15 രൂപയുടെ വർധനവുണ്ടായിരുന്നു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3920 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്. 

Related Articles

Leave a Reply

Back to top button