
നന്മണ്ട: അയല്‍വാസികളായ രണ്ട് യുവാക്കളെ ഒരേ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക് മരക്കാട്ട് ചാലില്‍ രാജന്റെയും പുഷ്പയുടെയും മകനായ അഭിനന്ദ് (27), അയല്‍വാസി മരക്കാട്ട് കൃഷ്ണന്‍കുട്ടി കുറുപ്പിന്റെയും പരേതയായ ദേവിയുടെയും മകനായ വിജീഷ് (34) എന്നിവരാണ് മരിച്ചത്.
അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും വിജീഷിനെ വീടിനു സമീപത്തെ വിറകുപുരയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വയനാട്ടില്‍ കാര്‍ഷിക വികസന ക്ഷേമ വകുപ്പ് ജീവനക്കാരനായ അഭിനന്ദ് വീടിനു സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തു നിന്ന് വീട്ടിലേക്ക് എത്തിയതിന് പിന്നാലെയാണ് തൂങ്ങി മരിച്ചത്.ബി എം എസ് നന്മണ്ട പഞ്ചായത്ത് ജോയിന്റ് സെക്രട്ടറിയും ഓട്ടോ ഡ്രൈവറുമായ വിജീഷ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ പോയി ഞായറാഴ്ച രാത്രിയാണു വീട്ടിലെത്തിയത്. ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.





