Kozhikode

നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടിയ ആര്യക്ക് താമരശ്ശേരി പൗരാവലിയുടെ ആദരം

Please complete the required fields.




താമരശ്ശേരി: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടിയ താമരശ്ശേരി സ്വദേശി ആര്യ ആർ.എസ്സിന് താമരശ്ശേരി പൗരവലിയുടെ ആദരം. താമരശ്ശേരി അൽഫോൻസാ സ്കൂളിൽ നടന്ന ചടങ്ങിൽ അൽഫോൻസാ സ്കൂൾ നൽകുന്ന ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ഫലകവും താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയസ് ഇഞ്ചനാനിയിൽ ആര്യയ്ക്ക് കൈമാറി.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം ബൈജു നാഥ്‌ ചടങ്ങിൽ മുഖ്യാതിഥിയായി. താമരശ്ശേരി അൽഫോൻസാ സ്കൂളിലെ വിദ്യാർത്ഥികളായിരുന്ന ജെ.ഇ.ഇ, നീറ്റ് പരീകഷകളിൽ 625 മാർക്കിലധികം നേടിയ 8 വിദ്യാർത്ഥികൾക്ക് ബൈജു നാഥ്‌ സ്കൂളിന് വേണ്ടി ഫലകം നൽകി ആദരിച്ചു. യോഗത്തിൽ ഫാ.കുര്യാക്കോസ് മുഖാല, ഫാ.ജിൽസൺ ജോസഫ്, ജോർജ് തോമസ് പി, വി.എം ഉമ്മർ മാസ്റ്റർ, കാരാട്ട് റസാക്, അമീർ മുഹമ്മദ്‌ ഷാജി, മോനി യോഹന്നാൻ, ജോഷി തോമസ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button