Thiruvananthapuram

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. രണ്ട് ദിവസത്തെ ഉയർച്ചയ്ക്ക് ശേഷം ശനിയാഴ്ച കുറഞ്ഞ സ്വർണവില ഞായറാഴ്ച മാറ്റമില്ലാതെ തുടർന്നിരുന്നു. 80 രൂപയായിരുന്നു ശനിയാഴ്ച കുറഞ്ഞത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38200 രൂപയാണ്. 

ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. ശനിയാഴ്ച 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4775 രൂപയാണ്. .18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 10 രൂപയുടെ വർധനവ് തന്നെയാണ് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഉണ്ടായത്. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3945 രൂപയാണ്. ശനിയാഴ്ച 10 രൂപ കുറഞ്ഞിരുന്നു. 

അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയിൽ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില  66 രൂപയാണ്. 

Related Articles

Leave a Reply

Back to top button