India

ജമ്മു കാശ്മീരിൽ എസ് ഐയെ ഭീകര‍ര്‍ വെടിവെച്ച് കൊന്നു 

Please complete the required fields.




കശ്മീര്‍ : ജമ്മു കാശ്മീരിൽ പൊലീസ് സബ് ഇൻസ്പെക്ടറെ ഭീകര‍ര്‍ വെടിവെച്ച് കൊന്നു. സാമ്പോറ എസ് ഐ ഫറൂഖ് അ മിര്‍ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലാണ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിൽ എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പൊലീസ് സ്ഥിരീകരിച്ചു.

ജമ്മുകശ്മീരിൽ കഴിഞ്ഞ ദിവസം ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ലഷ്കർ ഇ ത്വയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ ഒരാൾ ജൂൺ 2 ന് കുൽഗാമിൽ ബാങ്ക് മാനേജരായ രാജസ്ഥാൻ സ്വദേശിയെ വെടിവച്ചു കൊന്നയാളായിരുന്നു. എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും സുരക്ഷാസേന പിടിച്ചെടുത്തിട്ടുണ്ട്. 

Related Articles

Leave a Reply

Back to top button