
കോഴിക്കോട് : അർധരാത്രി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവതിയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തെലുങ്കാന സ്വദേശിക്കെതിരെയാണ് മുഖമൂടിധാരിയുടെ പീഡന ശ്രമം നടന്നത്. ഞായറാഴ്ച്ച പുലർച്ചെയായിരുന്നു ആക്രമണം.
വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുന്ന യുവതിയെയാണ് മുഖമൂടി ധരിച്ചെത്തിയ ആൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുറ്റ്യാടി സ്വദേശിയാണ് യുവതിയുടെ ഭർത്താവ്. വീടിന്റെ ടെറസിൽനിന്നുള്ള കതക് രാത്രി അടയ്ക്കാൻ മറന്നിരുന്നു. ഇതുവഴിയാണ് വീടിനകത്തേയ്ക്ക് കടന്നത്. ഇയാളുടെ കയ്യിൽ കടിച്ചതോടെ ഇറങ്ങിയോടി. മുഖംമൂടി ധരിച്ചതിനാൽ ആളെ തിരിച്ചറിയാനായില്ല.





