Kozhikode

​99.5 ശതമാനം വിജയം സ്ഥാനമുയർത്തി കോഴിക്കോട്‌

Please complete the required fields.




കോഴിക്കോട് : വിജയശതമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും സംസ്ഥാനതലത്തിൽ സ്ഥാനമുയർത്തി കോഴിക്കോടിന്റെ അഭിമാനം കാത്ത്‌ എസ്.എസ്.എൽ.സി. വിദ്യാർഥികൾ. ആറാംസ്ഥാനത്തിൽനിന്ന് അഞ്ചാംസ്ഥാനത്തേക്കെത്തി ഇക്കുറി ജില്ല. 99.5 ആണ് വിജയശതമാനം. കഴിഞ്ഞവർഷം അത് 99.68 ശതമാനമായിരുന്നു. 218 വിദ്യാർഥികൾക്കാണ് തുടർപഠനയോഗ്യത നേടാനാവാത്തത്. കഴിഞ്ഞവർഷം ഇത് 143 പേരായിരുന്നു.

മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയവരുടെ എണ്ണം കുത്തനെ കുറഞ്ഞെങ്കിലും മലപ്പുറത്തിനുപിന്നിൽ ഇപ്രാവശ്യവും കോഴിക്കോടാണ്. 5466 വിദ്യാർഥികളാണ് എല്ലാറ്റിലും എ പ്ലസ് നേടിയത്. കഴിഞ്ഞവർഷം ഇത് 14,363 ആയിരുന്നു.

123 സ്കൂളുകൾക്കാണ് ഇക്കുറി എല്ലാവരെയും വിജയിപ്പിക്കാനായത്. കഴിഞ്ഞവർഷം 136 സ്കൂളുകൾക്ക് ഈ നേട്ടമുണ്ടാക്കാനായിരുന്നു.

Related Articles

Leave a Reply

Back to top button