Kozhikode

അയൽവാസി വഴി കെട്ടിയടച്ചെന്ന് ആരോപണം, പരാതി നൽകാനെത്തിയ അമ്മയും മകളും വില്ലേജ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപാറ വില്ലേജ് ഓഫീസിൽ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യാശ്രമം. പൊയ്കയിൽ വീട്ടിൽ മേരി മകൾ ജെസ്സി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അയൽവാസിയുമായി ഉള്ള വഴിത്തർക്കം പരിഹരിക്കാൻ റവന്യൂ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.

വീട്ടിലേക്കുള്ള വഴി കെട്ടിയടച്ച് അയൽവാസി മതിൽ കെട്ടിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ചക്കിട്ടപാറ വില്ലേജ് ഓഫീസിലെത്തിയ മേരിയും ജെസ്സിയും ഉച്ചവരെ ഓഫീസിന് പുറത്ത് കുത്തിയിരുന്നെങ്കിലും പരിഹാരമുണ്ടായില്ല. ഇതേതുടർന്നാണ് ഇരുവരും 2 മണിയോടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. സമീപത്തുണ്ടായിരുന്ന പൊലീസ് ഉടൻ ഓടിയെത്തി ഇരുവരെയും പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി. 

വിഷയത്തിൽ നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും നീതി കിട്ടിയില്ലെന്ന് മേരി ആരോപിച്ചു. തങ്ങളുടെ വഴി കെട്ടി അടയ്ക്കാൻ അയൽവാസിക്ക് റവന്യൂ ജീവനക്കാർ ഒത്താശ ചെയ്തു എന്നും അമ്മയും മകളും പറഞ്ഞു.  ഇരുവരും വിധവകളാണ്.

അതേസമയം, ആരോപണത്തെ കുറിച്ച് അന്വേഷിക്കാൻ പ്രദേശത്തെത്തി അളന്ന തഹസിൽദാർക്ക് കയ്യേറ്റം കണ്ടെത്താനായില്ല. കൊയിലാണ്ടി തഹസിൽദാറുടെ നേതൃത്വത്തിലാണ് പരാതിക്കാരിയുടെ സ്ഥലം അളന്നത്. കയ്യേറ്റം ഇല്ലെന്ന് കണ്ടെത്തിയതായും പരാതിക്കാരിക്ക് ആക്ഷേപമുണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാമെന്നും തസഹിൽദാർ സി.പി.മണി പറഞ്ഞു. 

Related Articles

Leave a Reply

Back to top button