Kozhikode

ഭിന്നശേഷിക്കാരുടെ ആനുകൂല്യം: വ്യക്തിഗത വരുമാനം പരിഗണിക്കണം

Please complete the required fields.




കോഴിക്കോട് : ഭിന്നശേഷിക്കാർക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കുടുംബ വാർഷിക വരുമാനം കണക്കാക്കാതെ വ്യക്തിഗത വരുമാനം മാത്രം പരിഗണിക്കണമെന്നു ഡിഫറന്റ്‌ലി ഏബിൾഡ് പഴ്സൻസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കുള്ള സഹായക ഉപകരണങ്ങളും മന്ത്രി വിതരണം ചെയ്തു. പ്രസിഡന്റ് പീലി ദാസൻ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന കമ്മിറ്റി അംഗം വി.കെ.രാമൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി ഒ.വിജയൻ, ജില്ലാ രക്ഷാധികാരി സി.ഭാസ്കരൻ, സെക്രട്ടറി കെ.അശോകൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരീഷ് കീർത്തി, സംസ്ഥാന കമ്മിറ്റി അംഗം കെ.ഓമനലത, സി.അനീഷ് കുമാർ, വി.പി.മുഹമ്മദ് ഷഫീഖ് എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: പീലി ദാസൻ(പ്രസി), കെ.മണിലാൽ, വിശ്വനാഥൻ കുന്നുമ്മൽ(വൈ.പ്രസി), കെ.അശോകൻ(സെക്ര), വി.പി.ഫെബിന, പി.അശോകൻ(ജോ.സെക്ര), എം.പി.രവീന്ദ്രനാഥ്(ട്രഷ).

Related Articles

Leave a Reply

Back to top button