Kozhikode

ടൗൺഹാൾ റോഡിലേക്ക് ചാക്കുകണക്കിന് മാലിന്യം

Please complete the required fields.




കോഴിക്കോട്: കോംട്രസ്റ്റ് വളപ്പിനോട് ചേര്‍ന്നു സൂക്ഷിച്ച പ്ലാസ്റ്റിക് സഞ്ചികള്‍ ഉള്‍പ്പെടെയുള്ളവയും മാലിന്യം നിറഞ്ഞ ചാക്കും ടൗണ്‍ ഹാള്‍ റോഡിലെത്തി. തെരുവുനായ്ക്കള്‍ ചാക്കുകള്‍ കടിച്ചു കീറുന്നു. പലരും മാലിന്യം നിറച്ച സഞ്ചികള്‍ ഇതില്‍ കൊണ്ടിടുന്നതായാണ് പരിസരവാസികള്‍ പറയുന്നത്.

ഇതോടെ ദുര്‍ഗന്ധം വമിച്ചു തുടങ്ങി. മഴ പെയ്തു വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഇതില്‍ ചവിട്ടിയാണ് കാല്‍നട യാത്രക്കാര്‍ പോകുന്നത്. ഭാരവാഹനങ്ങള്‍ പോകുമ്പോള്‍ മാറി നില്‍ക്കാന്‍ പോലും ബുദ്ധിമുട്ടുന്നു.

Related Articles

Leave a Reply

Back to top button