
കൊടുവള്ളി: പന്നൂരില്‍ പട്ടാപകല്‍ വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച. പന്നൂര്‍ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പി പി ട്രേടേഴ്‌സ് എന്ന മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.
2.15 നാണ് കടയുടമയായ നാസര്‍ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോയത്. 2.45 ന് തിരിച്ചെത്തിയപ്പോഴാണ് മേശയുടെ പൂട്ട് തകര്‍ത്ത് 56000 രൂപ അപഹരിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ കൊടുവള്ളി പോലീസില്‍ പരാതി നല്‍കി.





