Kozhikode

മണൽ ഇടിഞ്ഞു താഴുന്നു; സാൻഡ് ബാങ്ക്സിനു ഭീഷണി

Please complete the required fields.




വടകര: കടല്‍ഭിത്തിയോട് ചേര്‍ന്നുള്ള മണല്‍ ഇടിഞ്ഞു താഴുന്നത് സാന്‍ഡ് ബാങ്ക്‌സ് വിനോദ സഞ്ചാര കേന്ദ്രത്തിനും തീരദേശ പൊലീസ് സ്റ്റേഷന്‍ പരിസരത്തിനും ഭീഷണി. ഇതേ തുടര്‍ന്ന് സാന്‍ഡ് ബാങ്ക്‌സില്‍ സഞ്ചാരികള്‍ കടലിലേക്ക് ഇറങ്ങുന്നത് തടഞ്ഞു. തീരദേശ സ്റ്റേഷന്‍ പരിസരത്തും നിയന്ത്രണമുണ്ട്. കടലില്‍ രൂപപ്പെടുന്ന വന്‍ ചുഴി മൂലം ഈ ഭാഗത്ത് മണല്‍ ഒലിച്ചു പോവുകയാണ്.

അഴിമുഖത്തോടു ചേര്‍ന്നു കിടക്കുന്ന ഭാഗത്തു ശക്തമായ സുരക്ഷയില്ലെങ്കില്‍ ഇനിയും കൂടുതല്‍ ഇടങ്ങളില്‍ പ്രശ്‌നമുണ്ടാകും. മണല്‍ അമര്‍ന്നു പോയതു കൊണ്ട് കടല്‍ഭിത്തിയും താഴ്ന്നു. കല്ലിന്റെ മുകളില്‍ സഞ്ചാരികള്‍ ഇരിക്കുന്ന പതിവുണ്ടായിരുന്നു. ഇതും അപകടം വരുത്തി വയ്ക്കും. പ്രളയ കാലത്തു മാത്രമല്ല കഴിഞ്ഞ മഴക്കാലത്തും സാന്‍ഡ് ബാങ്ക്‌സ് വിനോദ സഞ്ചാര കേന്ദ്രം വരെ കടല്‍വെള്ളം അടിച്ചു കയറിയിരുന്നു. നേരത്തേയുണ്ടായിരുന്ന ഉറപ്പുള്ള കരമണല്‍ ഒലിച്ച് ഇല്ലാതായി.

Related Articles

Leave a Reply

Back to top button