Kozhikode

ബ്രൗണ്‍ഷുഗറുമായി ഗുഡ്‌സ് ഓട്ടോഡ്രൈവര്‍ പിടിയില്‍

Please complete the required fields.




വടകര: 4.6 ഗ്രാം ബ്രൗണ്‍ഷുഗറുമായി തലശ്ശേരി സ്വദേശിയായ ഗുഡ്‌സ് ഓട്ടോഡ്രൈവര്‍ വടകരയില്‍ എക്‌സൈസ് പിടിയില്‍.എരുവട്ടി കാപ്പുമ്മല്‍ ചാലില്‍ പുത്തന്‍പുരയില്‍ പി. നവാസാ (43) ണ് പിടിയിലായത്.കേളുബസാറില്‍ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ അറസ്റ്റിലായത്. കെഎല്‍ 58 എഇ 1512 ഗുഡ്‌സ് ഓട്ടോ ഓടിച്ചെത്തിയ പ്രതിയെ ബ്രൗണ്‍ഷുഗര്‍ കൈവശം വെച്ച് കടത്തികൊണ്ടുവന്ന കുറ്റത്തിന് പിടികൂടുകയായിരുന്നു.

വടകര എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പി. വേണുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രിവെന്റീവ് ഓഫീസര്‍ കെ.സി. കരുണന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സി. രാമകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാകേഷ് ബാബു, ജി.ആര്‍. വിനീത്, മുസ്ബിന്‍, അശ്വിന്‍, ശ്യാംരാജ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സീമ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button