Kozhikode

പള്ളി ഖബര്‍സ്ഥാനില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Please complete the required fields.




താമരശ്ശേരി: പള്ളി ഖബര്‍സ്ഥാനില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. എലത്തൂര്‍ മഹല്ല് മുതവല്ലി നാസിദാസ് മന്‍സിലില്‍ മുഹമ്മദ് നിസാര്‍(64), ബാലുശ്ശേരി കണ്ണാടി പൊയില്‍ കരിമാന്‍കണ്ടി മുസ്ഥഫ(48), ഉണ്ണിക്കുളം വള്ളിയോത്ത് കിഴക്കോട്ടുമ്മല്‍ അബദുല്‍ നാസര്‍(48) എന്നിവരാണ് പിടിയിലായത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എലത്തൂര്‍ പോലീസ് എത്തിയാണ് ഇവരെ പിടികൂടിയത്. ചന്ദന മുട്ടികളും ചന്ദനം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 11 എ ജെ 1020 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു. പോലീസ് പിടികൂടിയ പ്രതികളെ താമരശ്ശേരി വനം വകുപ്പിന് കൈമാറി. പ്രതികളെ വനപാലകര്‍ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.

Related Articles

Leave a Reply

Back to top button