Thiruvananthapuram

സ്വർണവില ചാഞ്ചാടുന്നു; ഇന്ന് നേരിയ വർധന

Please complete the required fields.




തിരുവനന്തപുരം : സ്വർണ വില ഉയർന്നു. സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38280 രൂപയായി. ജൂൺ ആദ്യം കുറഞ്ഞ സ്വർണവില പിന്നീട് ഉയരുകയാണ് ഉണ്ടായത്. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയുടെ വർധനവാണ് ഉണ്ടായത്. ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4785 രൂപയാണ്.  ജൂൺ നാലിന് 35 രൂപയുടെ ഇടിവാണ് ഉണ്ടായത്. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നിട്ടിട്ടുണ്ട് 5 രൂപയാണ് വർധിച്ചത്. ശനിയാഴ്ച  30 രൂപയുടെ ഇടിവുണ്ടായിരുന്നു.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില 3950 രൂപയാണ്.  ജൂൺ മൂന്നിന് 45 രൂപ വർധിച്ചിരുന്നു.  

അതേസമയം കേരളത്തിൽ, വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. 

Related Articles

Leave a Reply

Back to top button