
വയനാട്. കാട്ടാനയുടെ ആക്രമണത്തിൽ കുറുവ വനസംരക്ഷണ സമിതി ജീവനക്കാരന് പരിക്ക്. പരിക്കേറ്റ മോഹനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പാക്കം തിരുമുഖത്തെ കോളനിയിൽ നിന്നും രാവിലെ കുറുവ ദ്വീപിലേക്ക് ജോലിക്ക് പോകവേ കുറുവ ദ്വീപിന് അടുത്ത് വനപാതയിൽ വെച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്.
ആന ഓടിക്കുന്നതിനിടയിൽ ബൈക്ക് മരത്തിലിടിച്ചാണ് പരിക്കേറ്റത്.കഴിഞ്ഞ ഒരാഴ്ച്ചയായി ഈ മേഖലയിൽ കാട്ടാന ശല്യം രു ക്ഷമാണ്.4 ദിവസം മുൻപ് ചേകാടിയിൽ റോഡിലുടെ നടന്നുപോയ വീട്ടമ്മക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം കുറുവ ദ്വീപ് സന്ദർശിക്കാനെത്തിയ ബൈക്ക് യാത്രക്കാരൻ കാട്ടാനയുടെ മുന്നിൽ പെട്ട് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.





