Thiruvananthapuram

കൊവിഡ് കേസുകളിലെ വർധന; കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Please complete the required fields.




തിരുവനന്തപുരം: കൊവിഡ് കേസുകളിലെ വർധന തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിന് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാങ്ങൾക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്‌കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ ശക്തമാക്കണമെന്നാണ് നിർദേശം. 11 ജില്ലകളിൽ പ്രതിവാര കേസുകൾ കൂടിയതിൽ ആശങ്കയുണ്ടെന്നും ആരോഗ്യ മന്ത്രാലയം. 

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഒരു ദിവസത്തിനിടെ 4041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ പ്രതിദിന കേസുകളിൽ നാല്പത് ശതമാനം വർധനയുണ്ടായി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതൽ. മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ പിന്തുടരുന്നതിൽ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാൻ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനിടെ പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ വീട്ടിൽ ചികിത്സയിലാണ് പ്രിയങ്ക. നേരത്തെ സോണിയ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Leave a Reply

Back to top button