
കൊടുവള്ളി: താമരശ്ശേരിയില്‍ നിന്നും മോഷ്ടിച്ചു കടത്തിയ കാര്‍ അപകടത്തില്‍പെട്ടു. ഇന്ന് രാവിലെ കാരാടിയില്‍ നിന്നും കടത്തിക്കൊണ്ട് പോയ കെ എല്‍ 11 എ വി 7207 കാര്‍ വൈകീട്ട് കൊടുവള്ളി കളരാന്തരിക്ക് സമീപം പട്ടിണിക്കരയിലാണ് അപകടത്തില്‍പെട്ടത്. കാര്‍ മോഷ്ടിച്ചു കടത്തിയ ആളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു.





