
ദില്ലി: രാജ്യത്തെ ജനങ്ങളുടെ വംശശുദ്ധി കണ്ടെത്താൻ ഡിഎൻഎ പഠനം നടത്താൻ നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി സാംസ്കാരിക മന്ത്രാലയം. വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കൊൽക്കത്തയിലെ ഡിഎൻഎ ലാബോറട്ടറി അപ്പ്ഗ്രേഡ് ചെയ്യാനുള്ള ഒരു ശുപാർശ നൽകുക മാത്രമാണ് ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്ന് ഉണ്ടായത്.
ഇപ്പോൾ നടക്കുന്ന ചില പ്രോജക്ടുകളുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ശുപാർശ. ഇതിനെയാണ് രാജ്യത്തെ ജനങ്ങളുടെ വംശശുദ്ധി കണ്ടെത്താനുള്ള ഡിഎൻഎ പഠനം എന്ന നിലയിൽ വ്യാഖ്യാനിച്ചത്. അത്തരത്തിലുള്ള യാതൊരു നീക്കവും നിലവിൽ ഇല്ലെന്നും സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി. കൊൽക്കത്ത ലാബ് അപ്പ്ഗ്രേഡ് ചെയ്യണമെന്ന ശുപാർശ പരിശോധിച്ച് വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.





