Wayanad

വയനാട്ടിൽ വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു; അപകടം സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ

Please complete the required fields.




വയനാട്:  പനമരം പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. അഞ്ചുകുന്ന് സ്വദേശി ആരിഫിൻ്റെ മകൻ മുഹമ്മദ് നിഹാലാണ് മരിച്ചത്. ദ്വാരക സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയാണ്.

സുഹൃത്തുകളോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  

Related Articles

Leave a Reply

Back to top button