Ernakulam

അധ്യയനം ആഘോഷമായി തുടങ്ങാൻ കൊച്ചി മെട്രോയിൽ സൗജന്യ യാത്ര

Please complete the required fields.




കൊച്ചി: അധ്യയനം ആഘോഷമാക്കാൻ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് കൊച്ചി മെട്രോ. അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ ജൂണ്‍ ഒന്നിന് ബുധനാഴ്ച കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി. അന്നേ ദിവസം രാവിലെ ഏഴുമണിമുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് സൗജന്യ യാത്ര.

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാനാവും. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും ഐഡന്റിറ്റി കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകർക്കുമാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹത.

Related Articles

Leave a Reply

Back to top button