വില കുറഞ്ഞ മദ്യം കിട്ടാനില്ല,സ്പിരിറ്റിന് വില കൂടിയതോടെ ഉത്പാദനം കുറഞ്ഞുവെന്ന് മന്ത്രി എംവി ഗോവിന്ദന്‍

തിരുവനന്തപുരം; സംസ്ഥാനത്തെ ബവ്കോ ഔട്ലെറ്റുകളില്‍ മദ്യക്ഷാമമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ച് എക്സൈസ് മന്ത്രി എംവിഗോവിന്ദന്‍ രംഗത്ത്.സ്പിരിറ്റിന് വില കൂടിയതും ലഭ്യതക്കുറവുമാണ് ബീവറേജസ് ഔട്ട്ലറ്റുകളിലെ മദ്യക്ഷാമത്തിന് കാരണം. ഇത് പരിഹരിക്കാനാവാശ്യമായ ശ്രമങ്ങള്‍ തുടരുകയാണ്. മദ്യക്കമ്പനികള്‍ക്ക് കുടിശ്ശിക കൊടുക്കാനുള്ളത് കൊണ്ടാണ് മദ്യലഭ്യത കുറഞ്ഞതെന്ന ആരോപണം തെറ്റാണെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി.
ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്‍ശ. വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോൾ ലിറ്ററിന് 600 രൂപയാണ് വില.സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർദ്ധന ആവശ്യപ്പെട്ട് ബെവ്കോ സർക്കാരിന് ശുപാർശ നൽകിയത്. സർക്കാർ ഉടമസ്ഥതയിലുളള ട്രാവന്‍കൂര്‍ ഷുഗേഴ്സാണ് ജവാൻ മദ്യം ഉത്പാദിപ്പിക്കുന്നത്..





