India

പ്രതിദിന കേസുകൾ കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേർക്ക് കൊവിഡ്

Please complete the required fields.




രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 25,467 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് മൊത്തം കൊവിഡ് -19 കേസുകളുടെ എണ്ണം 3,24,74,773 ആയി ഉയർന്നു, സജീവ കേസുകളുടെ എണ്ണം 3,19,551 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 354 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 435110 ആയി. 39486 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 31720112 ആയി. 24 മണിക്കൂറിനിടെ 6385298 വക്‌സിൻ ഡോസുകൾ നൽകി. ഇതോടെ രാജ്യത്ത് ഇതുവരെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 588997805 ആയി.

സംസ്ഥാനത്ത് ഇന്നലെ ടി പി ആർ 15.63 ശതമാനമായി ഉയർന്നിരുന്നു. ഇന്നലെ കേരളത്തിൽ 13,383 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 90 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ന് നടക്കുന്ന അവലോകന യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച്‌ ആലോചന നടക്കും.

Related Articles

Leave a Reply

Back to top button