Kozhikode

‘ജോണ്‍ ലൂഥര്‍’; ജയസൂര്യയുടെ ത്രില്ലര്‍ ചിത്രത്തിൻറെ നിർമാതാവ് തിരുവമ്പാടി സ്വദേശി; തോമസ് പി മാത്യു

Please complete the required fields.




കോഴിക്കോട്: ജയസൂര്യയെ നായകനായി നവാഗതനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് തിരുവമ്പാടി സ്വദേശിയായ തോമസ് പി മാത്യു നിർമിക്കുന്ന ത്രില്ലർ ചിത്രമായ ജോൺ ലൂതർ ഇന്ന് (മെയ് 27) തീയേറ്ററുകളിൽ എത്തുന്നു. സിനിമാ നിർമ്മാണ രംഗത്ത് മുൻപരിചയം ഉണ്ടെങ്കിലും തോമസ് പി മാത്യു സ്വന്തമായി നിർമ്മിക്കുന്ന ആദ്യ ചിത്രമാണിത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ കഥാപാത്രമായാണ് ജയസൂര്യ എത്തുന്നത്. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് ജയസൂര്യയുടെ കഥാപാത്രം.

ഒരു അപകടത്തെ തുടര്‍ന്ന് ചെവിക്ക് കേള്‍വിക്കുറവ് നേരിടുന്ന കഥാപാത്രമാണ് ഇത്. ജോലിയോട് ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന ജോണ്‍ ലൂഥര്‍ അന്വേഷിക്കുന്ന മൂന്ന് കേസുകളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്‍മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാഗമണ്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസാണ്, ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്, സംഗീതം ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, സ്റ്റില്‍സ് നവീൻ മുരളി, സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ ഫീനിക്സ് പ്രഭു, പരസ്യകല ആനന്ദ് രാജേന്ദ്രന്‍, വിതരണം സെഞ്ച്വറി റിലീസ്, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Related Articles

Leave a Reply

Back to top button