Thiruvananthapuram

കനത്ത മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക്

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.

മൺസൂൺ നാളെയോടെ കേരളത്തിൽ എത്തിച്ചേരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നതെങ്കിലും കാലവർഷം വൈകാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ വിലയിരുത്തൽ. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും കൂടുതൽ ഭാഗങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ അറബികടൽ, തെക്ക് കിഴക്കൻ അറബികടലിന്റെ കൂടുതൽ മേഖലകളിൽ, മാലിദ്വീപ് കോമറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നീ പ്രദേശങ്ങളിലേക്ക് കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിൽ തെക്കൻ അറബികടൽ, മാലിദ്വീപ് മുഴുവൻ, അതിന് സമീപത്തുള്ള ലക്ഷദ്വീപ് മേഖലയിലും കാലവർഷം എത്തിച്ചേരാൻ സാധ്യത. കാലവർഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

Related Articles

Leave a Reply

Back to top button