Thiruvananthapuram

കേരള ടൂറിസം കുതിക്കുന്നു; ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 22 ലക്ഷത്തിന്‍റെ വര്‍ദ്ധന

Please complete the required fields.




തിരുവനന്തപുരം;കൊവിഡിൽ തകർന്ന കേരളത്തിന്റെ വിനോദസഞ്ചാര മേഖല ആഭ്യന്തര ടൂറിസ്റ്റുകളുടെ  കരുത്തിൽ പുത്തൻ ഉണർവില്‍. മുൻവർ‌ഷത്തെ അപേക്ഷിച്ച് 22 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനത്തെ  വിവിധ ടൂറിസം കേന്ദ്രങ്ങളിൽ എത്തിയത്. മൂന്ന് മാസം കൊണ്ട് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തിയത് 43547 വിദേശ സഞ്ചാരികൾ അടക്കം 38 ലക്ഷം പേർ. മുൻ വർഷത്തെ അപേക്ഷിച്ച 72 ശതമാനത്തിന്റെ കുതിച്ച് ചാട്ടം. ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത് എറണാകുളത്താണ്, 8,11,426 പേർ. 6,00,933 പേർ എത്തിയ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. യഥാക്രമം തൃശ്ശൂർ, വയനാട് ജില്ലകളാണ് തൊട്ടുപിന്നിൽ. 

പ്രാദേശിക ടൂറിസം രംഗം കൂടുതൽ ശക്തമാക്കുന്നതിന്‍റെ  ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾക്കിടയിൽ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് ഉടൻ പ്രഖ്യാപിക്കും. ഒരു തദ്ദേശ സ്ഥാപനത്തിന് കീഴിൽ പുതുതായി രണ്ട് ടൂറിസം കേന്ദ്രം എന്നതാണ് പദ്ധതി. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പും പ്രചാരണവും വിവിധ വകുപ്പുകളെ കൂടി സഹകരിപ്പിച്ച് നടത്തും.കാരവൻ ടൂറിസം സാഹസിക ടൂറിസം , ചാന്പ്യൻ സ് ബോട്ട് ലീഗ്, തൂടങ്ങിയ വൈവിധ്യങ്ങളിൽ ടൂറിസം രംഗത്ത് കേരളത്തിന് നേട്ടങ്ങളുടേതാകും എന്നാണ് പ്രതീക്ഷ.തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക ടൂറിസം കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button