
കൊച്ചി; നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം നൽകാൻ സമയം നീട്ടി ചോദിക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.നടിയുടെ ഹർജിയിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ പോലീസ് ഹൈക്കോടതിയെ സമീപിക്കും.അന്വേഷണം പൂർത്തിയാക്കാൻ സാവകാശം ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകും.ഹർജി നൽകാൻ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചു.
ഈ മാസം 30 ന് കുറ്റപത്രംനൽകാൻ ആയിരുന്നു നിർദ്ദേശം.കുറ്റപത്രം നൽകുന്നത് തടയണം എന്ന് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെടും.ഇടക്കാല ഉത്തരവ് വേണം എന്നാണ് ആവശ്യപ്പെടുക. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ അനുമതി ആയില്ല




