Kozhikode

കൊയിലാണ്ടിയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍

Please complete the required fields.




കൊയിലാണ്ടി : കൊയിലാണ്ടി പെരുവട്ടൂരില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ ഇല്ലത്ത്താഴ പ്രസന്ന (60), മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് വിവരം പുറത്തറിഞ്ഞത്.

ഇവരെ രാവിലെ മുതല്‍ പുറത്ത് കാണാത്തതിനെ തുടര്‍ന്ന് സമീപ വീട്ടിലെ ഒരു സ്ത്രീ വീടിന്റെ ജനാലയിലൂടെ നോക്കിയപ്പോഴാണ് രണ്ട് മുറികളിലായി തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ടൈല്‍സിന്റെ ജോലിക്ക്പോയിരുന്ന പ്രശാന്തിന് കഴിഞ്ഞ ദിവസം അപകടത്തില്‍ കൈക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പരേതനായ അശോകന്റെ ഭാര്യയാണ് പ്രസന്ന. മറ്റൊരു മകന്‍ പ്രശോഭ് നേരത്തെ വാഹനാപകടത്തില്‍ മരിച്ചിരുന്നു.

Related Articles

Leave a Reply

Back to top button