Kerala

കൊച്ചി- ലണ്ടൻ എയര്‍ ഇന്ത്യയുടെ ആദ്യ വിമാന സർവീസ് ഇന്ന്

Please complete the required fields.




കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാന സര്‍വ്വീസ് ഇന്ന് രാവിലെ പുറപ്പെടും. യന്ത്രതകരാറിനെ തുടർന്ന് വിമാന സർവീസ് റദ്ദാക്കിയിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഇന്നത്തേക്ക് പുനക്രമീകരിച്ചത്. ഇന്നലെ വിമാന പുറപ്പെടാതിരുന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.

പുലർച്ചെ 3.30 ന് എത്തിച്ചേർന്ന എയർ ഇന്ത്യയുടെ വിമാനം ഉച്ചയ്ക്ക് 1.30ന് തിരികെ പോകേണ്ടതായിരുന്നു. എന്നാൽ വിമാനത്തിന് ചില സാങ്കേതിക തകരാർ സംഭവിച്ചത് മൂലം വിമാനസർവീസ് വൈകുന്നതെന്നാണ് എയർപോർട്ട് അധികൃതർ നൽകിയ വിശദീകരണം.
അതേസമയം വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഔദ്യോഗികമായി യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാർ പറഞ്ഞു. ഇതിന് പിന്നാലെ വിമാന സർവീസ് റദ്ദാക്കിയതായി അധികൃതർ അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button