Ernakulam

കൊച്ചി ഹെറോയിൻ വേട്ട;20 പ്രതികളേയും റവന്യു ഇന്റലിജൻസ് ചോദ്യം ചെയ്യും; കേസ് എൻഐഎ ഏറ്റെടുത്തേക്കും

Please complete the required fields.




കൊച്ചി: 1500 കോടിയുടെ ഹെറോയിൻ വേട്ടയിൽ അറസ്റ്റിലായ 20 പ്രതികളെയും റവന്യൂ ഇന്‍റലിജൻസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതിനായി മട്ടാഞ്ചേരി കോടതിയിൽ ഇന്ന് അപേക്ഷ നൽകും. കന്യാകുമാരിയിലടക്കം കൊണ്ടുപോയി തെളിവെടുക്കാനാണ് തീരുമാനം. ഇറാൻ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റുമായി പ്രതികൾക്ക് ബന്ധം എങ്ങനെയുണ്ടായെന്നാണ് പരിശോധിക്കുന്നത്.

തെക്കേ ഇന്ത്യൻ തീരത്ത് എത്തിച്ചശേഷം എവിടേക്കാണ് ഹെറോയിൻ കൊണ്ടുപോകാനിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്നാണ് 218 കിലോ ഹെറോയിൻ കഴിഞ്ഞ ദിവസം പിടികൂടിയത്. സംഭവത്തിന് രാജ്യാന്തര മാനങ്ങൾ ഉളളതിനാൽ കേസ് എൻ ഐ എ ഏറ്റെടുക്കുമെന്നാണ് വിവരം

Related Articles

Leave a Reply

Back to top button