Thiruvananthapuram

സംസ്ഥാനത്ത് മത്സ്യബന്ധന പണിമുടക്ക് തുടരുന്നു

Please complete the required fields.




സംസ്ഥാനത്ത് മത്സ്യ മേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മത്സ്യബന്ധന പണിമുടക്ക് തുടരുന്നു. മണ്ണെണ്ണ വിലവർധന തടയുക, മത്സ്യമേഖലയ്ക്ക് ദോഷകരമായ കേന്ദ്ര, സംസ്ഥാന നിയമങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികൾ ഇന്ന് പണിമുടക്ക് നടത്തുന്നത്.

തീരശോഷണം സംഭവിച്ച മേഖലകൾ കേന്ദ്രീകരിച്ച് അടിയന്തിരമായ ഒരു പദ്ധതി നടപ്പിലാക്കാൻ സർക്കാർ തയ്യാറാവണം. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. ഒൻപതോളം മത്സ്യത്തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്.

Related Articles

Leave a Reply

Back to top button